വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാന്‍; ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

  • 09/05/2025

വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അല്‍ ജസീറ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ പറയുന്നു.

അതേസമയം, പാകിസ്ഥാന്‍റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സില്‍ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും സൈന്യം വ്യക്തമാക്കി.

Related News