പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ഉന്നതതല യോഗം വിളിച്ചു, അതീവ ജാഗ്രത

  • 09/05/2025

ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയും ഉന്നത് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ഓഫീസില്‍ വെച്ചാണ് ഉന്നത തലയോഗം ചേരുന്നത്.

പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെയാണ് അദ്ദേഹം ആശുപത്രിയില്‍ സന്ദർശിച്ചത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി. ജമ്മുവില്‍ അതീവ ജാഗ്രതാ നിർദേശമാണ് നല്‍കിയിരിക്കുന്നത്. സാംബയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഏഴ് ഭീകരരെ ഇന്ത്യ വധിച്ചു. രജൗരിയിലും കനത്ത ഷെല്ലിംഗുണ്ടായി. ജമ്മുവിലെ പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ഇന്ത്യ. 

Related News