സൈന്യം സര്‍വസജ്ജം; മൂന്ന് പാക് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു; കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം

  • 08/05/2025

അതിർത്തിയില്‍ പരിധി ലംഘിച്ച്‌ പാകിസ്ഥാൻ. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്- 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈല്‍ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തില്‍നിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്.

സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്-400, എല്‍-70, സു-23, ഷില്‍ക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

കശ്മീരില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളിലെ വെളിച്ചം അണയ്ക്കാനും സൈന്യം നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി.

Related News