തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദഹേം. പാകിസ്ഥാന്‍റെ ദുർബലമായ സമ്ബദ്‌വ്യവസ്ഥയെ എഫ്‌എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022ല്‍ നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാനെ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) രേഖയില്‍ നിന്ന് ഒഴിവാക്കിയത്. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ ഏജൻസിയാണ് എഫ്‌എടിഎഫ്. ടിആർഎഫിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനെ പ്രേരിപ്പിക്കണമെന്നും ഒവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
"ഓപ്പറേഷൻ സിന്ദൂറിന് നമ്മുടെ സായുധ സേനയെയും സർക്കാരിനെയും അഭിനന്ദിച്ചു. ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ (ടിആർഎഫ്) നമ്മള്‍ ഒരു ആഗോള പ്രചാരണം നടത്തണമെന്നും നിർദ്ദേശിച്ചു. അതിനെ (ടിആർഎഫ്) ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനോട് അഭ്യർത്ഥിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. എഫ്‌എടിഎഫില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റ് ചെയ്യാൻ ശ്രമിക്കണം" - യോഗത്തിന് ശേഷം ഒവൈസി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?