മീൻ വില കുറയും; കുവൈത്ത് ഫിഷർമെൻസ് യൂണിയൻ

  • 06/05/2025

 


കുവൈത്ത് സിറ്റി: മത്സ്യവില കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ സീഫുഡ് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ഡയറക്ടർ ബോർഡിന്‍റെ തീരുമാനമെന്ന് കുവൈത്ത് ഫിഷർമെൻസ് യൂണിയൻ മേധാവി അബ്ദുല്ല അൽ സർഹീദ്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) ഉദ്യോഗസ്ഥരെ അറിയിക്കാനും മത്സ്യബന്ധന മേഖല, അതിന്റെ വികസനം, താങ്ങാനാവുന്ന വിലയിൽ മറൈൻ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും അഭിലാഷങ്ങൾ നേടിയെടുക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ചയെന്നും അത് ഫലപ്രദവും ലക്ഷ്യബോധമുള്ളതുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. യൂണിയൻ അതിന്‍റെ നിയുക്ത സ്റ്റാളുകളുടെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളിലാണെന്നും മത്സ്യം ഇറക്കുമതി ചെയ്ത് അതിന്റെ യഥാർത്ഥ വിലയിൽ വിൽക്കുന്നതിനുള്ള ഒരു ഭാവി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News