പെർഫ്യൂം അടിച്ച് ഫിറ്റായ പ്രവാസികൾ അറസ്റ്റിൽ

  • 05/05/2025


കുവൈത്ത് സിറ്റി: ഹവല്ലിയിൽ രണ്ട് പ്രവാസി യുവാക്കളെ അബോധാവസ്ഥയിലും അമിതമായി ലഹരി ഉപയോഗിച്ച നിലയിലും കണ്ടെത്തി. കുവൈത്തിലെ ഏറ്റവും തിരക്കേറിയ ഹവല്ലിയിൽ കാൽനടക്കാർ നിറഞ്ഞ തെരുവിലാണ് ഇവരെ ഇത്തരത്തില്‍ കണ്ടെത്തിയത്. ഹവല്ലി ഡിറ്റക്ടീവുകൾ പ്രവാസികളെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അറിയപ്പെടുന്ന ഒരു പെർഫ്യൂം ബ്രാൻഡ് കഴിച്ചതായി ഇവര്‍ സമ്മതിച്ചു. ഇത് അവരെ സ്ഥലകാലബോധമില്ലാത്തവരാക്കുകയും ഒടുവിൽ എല്ലാവരും കാണെ ബോധംകെട്ട് വീഴുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. 

നടപ്പാതയിൽ രണ്ടുപേർ അനക്കമില്ലാതെ കിടക്കുന്നുവെന്ന ഒരു കോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ഒരു പൊലീസ് പട്രോളിംഗ് സംഘത്തെ അയച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ, രണ്ടുപേർ നിലത്ത് മലർന്നുകിടക്കുന്നതായും, പരിസരത്ത് ആശങ്കയോടെ നിൽക്കുന്ന ആളുകളെയും കണ്ടു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ ഇരുവരെയും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.

Related News