കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ഷുവൈഖ്, ഷുവൈബ തുറമുഖങ്ങളിലെ ഷിപ്പിംഗ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

  • 05/05/2025



കുവൈത്ത് സിറ്റി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഷുവൈഖ്, ഷുവൈബ തുറമുഖങ്ങളിലെ ഷിപ്പിംഗ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചുവെന്ന് കുവൈത്ത് പോർട്‌സ് അതോറിറ്റി അറിയിച്ചു. അന്തരീക്ഷത്തിലെ കുറഞ്ഞ ദൂരക്കാഴ്ചയും മണിക്കൂറിൽ 82 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും കണക്കിലെടുത്ത്, ജീവനക്കാരുടെയും സൗകര്യങ്ങളുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് പോർട്‌സ് അതോറിറ്റി വിശദീകരിച്ചു. കുവൈത്തിൽ ശക്തമായ കാറ്റ് വീശുന്നുണ്ടെന്നും, ഇത് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിരുന്നു.

Related News