നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതില്‍ പ്രതിഷേധം. കർണാടകയിലെ കലബുറഗിയില്‍ ഇന്നലെ വിദ്യാർത്ഥിയെ മുന്നില്‍ നിർത്തി സമുദായ സംഘടനകള്‍ പ്രതിഷേധിക്കുകയായിരുന്നു. കർണാടക കോമണ്‍ എൻട്രൻസ് ടെസ്റ്റിന്‍റെ ഡ്രസ് കോഡില്‍ ദേഹത്ത് ചരടുകള്‍ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. സമാനമായ ചട്ടങ്ങള്‍ നീറ്റിനും ഉണ്ട്. ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പൂണൂല്‍ നീക്കം ചെയ്യാൻ പറഞ്ഞത്.
സമയം വൈകിയതിനാല്‍ പൂണൂല്‍ അഴിച്ച് മാറ്റി അച്ഛനെ ഏല്‍പിച്ചെന്ന് വിദ്യാർത്ഥി പറയുന്നു. മതപരമായ വസ്ത്രം ധരിക്കണമെന്നുണ്ടെങ്കില്‍ വിദ്യാർത്ഥി നേരത്തേ അത് അപേക്ഷയില്‍ ഓപ്ഷൻ നല്‍കണം. അതനുസരിച്ച് പരിശോധനയ്ക്കായി നേരത്തേ പരീക്ഷാ ഹാളില്‍ എത്തണം. ഇത്തരം ചട്ടങ്ങള്‍ കലബുറഗിയിലെ വിദ്യാർത്ഥി പാലിച്ചോ എന്നതില്‍ വ്യക്തതയില്ല.
അതേസമയം, വിഷയത്തില്‍ പ്രതിഷേധവുമായി എത്തിയ സമുദായ സംഘടനകള്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. റോഡില്‍ വച്ച് വീണ്ടും ചടങ്ങുകള്‍ നടത്തി വിദ്യാർത്ഥിയെ പൂണൂല്‍ ധരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയോട് പൂണൂല്‍ ഊരി മാറ്റാൻ നിർദേശിച്ച രണ്ട് പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?