സിപിഎം പ്രതിനിധി സംഘം കശ്മീരിലേക്ക്; 12 ന് ശ്രീനഗര്‍ സന്ദര്‍ശിക്കും

  • 04/05/2025

ഭീകരാക്രമണം ഉണ്ടായ കശ്മീരില്‍ സിപിഎം പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. ഈ മാസം 12 ന് സിപിഎം സംഘം ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കുറ്റങ്ങളോ വീഴ്ചകളോ ചര്‍ച്ച ചെയ്യാനുള്ള സന്ദര്‍ഭമല്ല ഇതെന്നും ബേബി പറഞ്ഞു. 

മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഇന്റലിജന്‍സ് വീഴ്ച അടക്കം പിന്നീട് പരിശോധിക്കും. പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്വം ഗൗരവത്തോടെ കാണണം. ഉത്തരവാദിത്വം രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടന വേദിയില്‍ ഇരുന്നതിനെയും ബേബി വിമര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി സദസ്സിലാണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Related News