അയോധ്യയിലെ രാംപഥില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു, അടിവസ്ത്രങ്ങള്‍, പാൻ, സിഗരറ്റ് എന്നിവയുടെ പരസ്യങ്ങളും വിലക്കി

  • 02/05/2025

അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥില്‍ കടുത്ത നിയന്ത്രണങ്ങളുമായി അയോധ്യ മുൻസിപ്പല്‍ കോര്‍പ്പറേഷന്‍. രാംപഥിന്‍റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ച്‌ ഉത്തരവിറക്കി. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം വെള്ളിയാഴ്ചയാണ് അയോധ്യ മുൻസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അടിവസ്ത്രങ്ങള്‍ പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ടുണ്ടായിരുന്നു. ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും ഈ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് അയോധ്യ മുൻസിപ്പല്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകള്‍.

അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. നഗരത്തിന്റെ ശരിയായ ആത്മീയ ഭാവം നിലനിർത്തേണ്ടതുണ്ടെന്നും, അതിന് വേണ്ടിയാണ് മദ്യവും മാംസവുമട്ടമുള്ളവയ്ക്ക് നിരോധനം നടപ്പിലാക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി. 

Related News