സെപ്റ്റംബർ വരെ ഗൾഫ് ഗ്രിഡിൽ നിന്ന് 900 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കുവൈത്ത്

  • 30/04/2025


കുവൈത്ത് സിറ്റി: വേനൽക്കാലത്ത് പ്രാദേശിക ഗ്രിഡിനെ പിന്തുണയ്ക്കുന്നതിനായി ജിസിസി രാജ്യങ്ങളിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള സംവിധാനം ഊർജ്ജ മന്ത്രാലയം ചർച്ച ചെയ്തു. കുവൈത്തിൽ നടന്ന ഗൾഫ് ഇൻ്റർകണക്ഷൻ അതോറിറ്റിയുടെ (GIA) യോഗത്തിലായിരുന്നു ചർച്ച. മെയ് മാസം മുതൽ സെപ്റ്റംബർ വരെ ഗൾഫ് ഗ്രിഡിൽ നിന്ന് 900 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ധാരണയിൽ മന്ത്രാലയം എത്തിയതായി വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

ഗൾഫ് ഇൻ്റർകണക്ഷൻ രാജ്യങ്ങളിലെ ലഭ്യത അനുസരിച്ച് കൂടുതൽ അളവിൽ വൈദ്യുതി ലഭ്യമാക്കാനാകുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകൾക്കിടയിൽ, ഉൽപ്പാദന യൂണിറ്റുകൾ പരിപാലിക്കാനും ജൂണിന് മുമ്പ് അവയെ പ്രവർത്തനക്ഷമമാക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് മന്ത്രാലയം. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് വൈദ്യുതിയുടെയും ജലത്തിന്റെയും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പ്രോജക്ടുകൾക്കായി രണ്ട് ടെൻഡറുകൾ നൽകുന്നതായി അറിയിച്ചിട്ടുണ്ട്.

Related News