ശക്തമായ പൊടിക്കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യത; മുന്നറിയിപ്പ്

  • 29/04/2025



കുവൈത്ത് സിറ്റി: തീവ്രമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തെ ബാധിക്കുന്ന ന്യൂനമർദ്ദം കാരണം വ്യാഴാഴ്ച വൈകുന്നേരം വരെ നേരിയതും ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയതുമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റായി മാറും. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും സാധ്യതയുണ്ട്.

Related News