കുവൈത്ത്‌ കേരള പ്രവാസിമിത്രം സഗീർ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

  • 28/03/2024




കുവൈത്ത്‌ സിറ്റി :   നാലു പതിറ്റാണ്ടുകാലം കുവൈത്തിന്റെ സാമൂഹ്യ മേഖലയിൽ നിറസാന്നിധ്യമായി ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി, കഴിഞ്ഞ കോവിഡ് കാലത്തു നമ്മിൽ നിന്നും വിടപറഞ്ഞു പോയ സഗീർ തൃക്കരിപ്പൂർ സാഹിബിനെ കുവൈത്ത്‌ കേരള പ്രവാസി മിത്രത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

ഫർവാനിയ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഡോ . അമീർ അഹ്മദ് അനുസ്‌മരണ പ്രഭാഷണം നടത്തി. കുവൈത്ത്‌ കണ്ട എക്കാലത്തെയും മികച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു സഗീർ സാഹിബ് . സഗീർ സാഹിബിന്റെ സാമൂഹ്യ പ്രവർത്തനത്തിന്റെ സമർപ്പണവും, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തകർക്ക്  എന്നെന്നും മാതൃകയും പ്രചോദനവുമാണ് .  സമൂഹത്തിലെ പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനു വേണ്ടി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും സഗീർ തൃക്കരിപ്പൂർ ആവിഷ്കരിച്ചു നടപ്പിലാക്കി. അദ്ദേഹത്തിന്റെ   പ്രവർത്തനങ്ങൾ തുടരുന്ന കുവൈത്ത്‌ കേരള പ്രവാസി മിത്രത്തിൻറെ ജീവകാരുണ്യസേവനങ്ങൾ  വളരെ മാതൃകാപരമാണെന്നു അനുസ്മരണ പ്രഭാഷണത്തിൽ ഡോ അമീർ അഹ്മദ് പറഞ്ഞു.


പ്രവാസിമിത്രം പ്രസിഡന്റ് വി.കെ. ഗഫൂർ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. ചീഫ് കോഓർഡിനേറ്റർ ഹംസ പയ്യനൂർ , ശംസുദ്ധീൻ ഫൈസി, നജീബ് സി.കെ. (മാധ്യമം), അസിസ് തിക്കോടി, ബഷീർ ബാത്ത , ഹബീബ് മുറ്റിച്ചൂർ , എസ്. എ ലബ്ബ,  അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  പ്രവാസികളുടെ ക്ഷേമനത്തിനായി പ്രവാസിമിത്രം നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ കെ.സി. അബ്ദുൽ ഗഫൂർ വിശദീകരിച്ചു. കെ വി  മുസ്തഫ മാസ്റ്റർ , സ്വാഗതവും, വി.അബ്ദുൽകരീം നന്ദിയും പറഞ്ഞു.

Related News