ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

  • 30/12/2022



ദോഹ:∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകൾക്ക് മുൻപിൽ സ്വകാര്യ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഫിഫ ലോകകപ്പ് അവസാനിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.

നവംബർ 1 മുതൽ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനുമെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഹ്രസ്വകാല പാർക്കിങ് ഫീസ് നിരക്കിൽ മാറ്റമില്ല. ആദ്യത്തെ 30 മിനിറ്റ് സൗജന്യമാണ്. 30 മിനിറ്റിനുള്ളിൽ പാർക്കിങ് സോണിൽ നിന്ന് പുറത്തു കടന്നാൽ ഫീസ് നൽകേണ്ടതില്ല.

അതിനു ശേഷമുള്ള ആദ്യ 2 മണിക്കൂറിലെ ഓരോ 30 മിനിറ്റിനും 15 റിയാൽ വീതം ഈടാക്കും. മൂന്നാമത്തെ മണിക്കൂറിൽ ഓരോ 30 മിനിറ്റിനും 25 റിയാലും നാലാമത്തെ മണിക്കൂറിൽ 35 റിയാൽ വീതവും ഈടാക്കും. അതേസമയം വാഹന പാർക്കിങ്ങിനായി മുൻകൂർ ബുക്കിങ് നടത്തിയാൽ പാർക്കിങ് നിരക്കിൽ 20 ശതമാനത്തോളം ലാഭിക്കാം.

Related News