ഒരാഴ്ചക്കകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം: ദേശീയപാത അതോറിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി

  • 08/08/2022

കൊച്ചി: ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തികരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

നാലുവരി പാതയുള്ള റോഡില്‍ 90km ആണ് സ്പീഡ്. അതില്‍ ഇങ്ങനെ കുഴികള്‍ ഉണ്ടായാല്‍ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജില്ലാ കളക്ടറുമാര്‍ എന്ത് ചെയ്യുക ആണ്. മരിച്ചു കഴിഞ്ഞിട്ട് ആണോ അവര്‍ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി അവര്‍ അല്ലേ. കളക്ടര്‍മാര്‍ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍മാര്‍ കാഴചക്കാരാകരുതെന്ന് കോടതി പറഞ്ഞു. എല്ലാ ജില്ലാ കളക്ടര്‍മാരും പ്രോആക്ടീവായി ആയി പ്രവര്‍ത്തിക്കണം എന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. അത് കേന്ദ്ര, സംസ്ഥാന, പ്രാദേശിക റോഡുകള്‍ ആയാലും കളക്ടര്‍മാര്‍ ഇടപെടണം. ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം കളക്ടര്‍മാര്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പറഞ്ഞു.

കരാറുകാരനുമായി നഷ്ടപരിഹാരത്തിന് ഉള്ള വകുപ്പുകള്‍ ഉണ്ടോ എന്ന് ദേശീയപാത അതോറിറ്റിയോട് കോടതി ചോദിച്ചു. ഉണ്ട് എന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണ്. അതിനായി എന്‍ക്വയറി നടത്തണം. പുതിയ കോണ്‍ട്രാക്ടറെ നോക്കുന്നുണ്ട് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. കരാറു കാരനുമായുളള കരാര്‍ എന്തെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു.

Related News