ലിഫ്റ്റ് സ്ഥാപിക്കാന്‍ നിര്‍മ്മിച്ച കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

  • 31/10/2020

ബംഗളൂരുവില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി നിര്‍മ്മിച്ച കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. വിനോദ് കുമാര്‍ എന്ന കുട്ടിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായരുന്ന വിനോദ്  കാല്‍ തെറ്റി പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. 

അപകടം നടന്ന കെട്ടിത്തിലെ സെക്യൂരിറ്റ് ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്‍. അമ്മ അവിടെ നിര്‍മ്മാണ് തൊഴിലാളിയാണ്. കെട്ടിടത്തിന് അരികെ ഷെഡ്ഡ് കെട്ടി അതിലാണ് കുടുംബം താമസിച്ചിരുന്നത്. 

അപകടം നടന്ന സമയത്ത് കുട്ടിയുടെ അച്ഛന്‍ ജോലിയിലായിരുന്നു. കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടി പണിക്ക് പോകാന്‍ ഇറങ്ങിയ അമ്മയെ പിന്തുടര്‍ന്ന് വന്നായിരിക്കണം കഴിക്ക് അരികില്‍ എത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. 



Related News