ഉള്ളി മാലയുമായി തേജസ്വി യാദവ്; ബിഹാറില്‍ അങ്കത്തിനൊരുങ്ങി ആര്‍ജെഡി

  • 26/10/2020

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുക്കുകയാണ്. അധികാരത്തില്‍ എത്തിയാല്‍ നിതീഷ് കുമാറിനെ ജയിലില്‍ അടയ്ക്കും എന്നു പറഞ്ഞാണ് ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്ത് എത്തിയതെങ്കില്‍ വിലക്കയമാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആയുധമാക്കിയിരിക്കുന്നത്. ഉള്ളി മാലയുമായുള്ള തന്റെ ചിത്രം തേജസ്വി യാദവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ബിജെപി ചെറുകിട ബിനസുകാരെ നശിപ്പിച്ചു എന്നും തേജസ്വി യാദവ് പറഞ്ഞു. 

ഉള്ളിക്ക് 50 രൂപമുതല്‍ 60 രൂപവരെ വിലയുണ്ടായിരുന്നപ്പോള്‍ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ 80 രൂപയായിട്ടും ശബ്ദം ഉയര്‍ത്തുന്നില്ല. തൊഴില്ലായ്മയും പണപ്പെരുപ്പവും അഴിമതിയും കാരണം സാധാരണക്കാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കര്‍ഷകരും, തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണം കണ്ടെത്താന്‍ പോലും കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് തൊഴിലില്ലായ്മ ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും തേജസ്വി യാദവ് പറഞ്ഞു.

Related News