ശാസ് ത്രോത്സവ് മുഖ്യാതിഥിയായി റൗൾ അജുജോൺ

  • 27/11/2025


കുവൈത്ത് സിറ്റി :
കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിന്റെ (KEF) കീഴിൽ പാലക്കാട് എൻ എസ് എസ് എൻജിനീയറിങ് കോളേജ് അലുമ്നി അസോസിയേഷൻ നാളെ നടത്തുന്ന കുവൈത്തിലെ പ്രമുഖ ശാസ്ത്ര–സാങ്കേതിക മഹോത്സവമായ 11-ാം ശാസ്ത്രോത്സവത്തിൽ മുഖ്യപ്രഭാഷകനായി AI Realm Technologiesയുടെ സ്ഥാപകനും CTO യുമായ റൗൾ ജോൺ അജു 
പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു . സാൽവയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹഷ്മി ഷിപ്പ് ബോൾ റൂമിൽ വച്ച് നാളെ 
( നവംബർ 28 ) വെള്ളിയാഴ്ചയാണ് ശാസ്ത്രോൽസവ് നടക്കുന്നത് .
ലോക ശ്രദ്ധ പിടിച്ച് പറ്റിയ മൂന്നുതവണ TEDx സ്പീക്കർ കൂടിയായ റൗൾ വെറും 16-ാം വയസിൽ തന്നെ കല്പിതബുദ്ധിയുടെ ലോകത്ത് അതുല്യമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭയാണ്.

കഠിനമായ സാങ്കേതിക വിദ്യകളെ സാധാരണ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാക്കുന്ന കഴിവിലാണ് റൗൾ ലോകത്തെ അമ്പരപ്പിച്ചത്. പഠനവുമായി ബന്ധപ്പെടുത്തി നിർമിച്ച MeBot എന്ന ഹ്യൂമാനോയ്ഡ് ടീച്ചിംഗ് അസിസ്റ്റന്റും, നിയമ സഹായ സേവനങ്ങളെ ലളിതമാക്കുന്ന NyayaSathi, JustEase പോലുള്ള നിയമ–ടെക് പ്ലാറ്റ്‌ഫോമുകളും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്.
“AI നിന്നെ മാറ്റിവെക്കില്ല; AI ഉപയോഗിക്കുന്നവർ നിന്നെ മാറ്റിവെക്കും” — എന്ന സന്ദേശവുമായി അദ്ദേഹം ലോകത്തോട് മുന്നറിയിപ്പ് നൽകുന്നു. 

ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം വിദ്യാർത്ഥികളും പ്രൊഫഷണലുകളും റൗളിന്റെ പരിശീലനത്തിലൂടെ ഭാവി സജ്ജരായി.
സാങ്കേതിക വിദ്യയും മനുഷ്യനുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കുന്ന ദർശനമാണ് റൗൾ തന്റെ പ്രസംഗത്തിലൂടെ പങ്കുവെക്കുന്നത്. ശാസ്ത്ര – സാങ്കേതിക രംഗത്ത് പുതുമയും മനുഷ്യനിഷ്ഠയും ഒരുമിച്ച് കൈവരിക്കാനുള്ള വഴികളെയാണ് അദ്ദേഹം യുവതലമുറയോട് ഉദ്ബോധിപ്പിക്കുന്നത്.

ഇന്നവേഷനുകൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിദഗ്ധ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശാസ്ത്രോത്സവ് 2025 എല്ലാതരം പ്രേക്ഷകരെയും ശാസ്ത്രലോകത്തോട് കൂടുതൽ അടുത്തുചേർക്കുന്ന അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

 പരിപാടിയുടെ ഭാഗമായി ഗൾഫ്  മേഖലയിൽ  ആദ്യമായി ഒരു റോബോട്ട് കഥാപാത്രമായി വരുന്ന Robo Cop എന്ന ഒരു ചെറു നാടകവും ശാസ്ത്രോത്സവ് വേദിയിൽ അരങ്ങേറുന്നു. കൂടാതെ ഹോളോഗ്രാം ഷോ, zain ടെക് കമ്പനി അവതരിപ്പിക്കുന്ന ഡ്രോൺ പ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
 സ്കൂൾ വിദ്യാർത്ഥികളുടെയും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും, സയൻസ് പ്രൊജക്റ്റ് മത്സരം, റുബിക് ക്യുബ് മത്സരം,  എന്നിവയും ശാസ്‌ത്രോ ത്സവിനോട നുബന്ധിച്ചു നടക്കുന്നുണ്ട് .
ഇന്ത്യൻ സ്കൂളുകളും , കൂടാതെ കുവൈത്തിലെ പ്രമുഖ ബൈലിംഗൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളും പ്രമുഖ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്നു  

വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടികളിൽ പ്രേവേശനം തീർത്തും സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Related News