മയക്കുമരുന്നിനെതിരായ പുതിയ നിയമത്തിന് ആഭ്യന്തര മന്ത്രിയുടെ അംഗീകാരം

  • 08/11/2025



കുവൈത്ത് സിറ്റി: പുതിയ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കൾക്കെതിരായ നിയമത്തിന് താൻ അംഗീകാരം നൽകിയതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. ഇത് ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ട് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിച്ച്, ഹിസ് ഹൈനസ് അമീർ ശൈഖ് മിഷാൽ അൽ-അഹ്മദിന് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

ദ അവന്യൂസ് മാളിൽ നടന്ന "മയക്കുമരുന്നിൽ നിന്ന് ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു" എന്ന ബോധവൽക്കരണ കാമ്പയിൻ സന്ദർശിക്കവെ, സംസാരിക്കുകയായിരുന്നു മന്ത്രി. താൻ ചുമതലയേറ്റ് ഒരു വർഷം മുതൽ ഒന്നര വർഷം വരെയുള്ള കാലയളവിനുള്ളിൽ മയക്കുമരുന്ന് എന്ന വിപത്തിൻ്റെ ഏകദേശം 90 ശതമാനം ഇല്ലാതാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞു.

മയക്കുമരുന്ന് ഉപയോഗവും കടത്ത് കേസുകളും പൂർണ്ണ ശക്തിയോടെ പിന്തുടരാൻ സുരക്ഷാ ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനൊപ്പം, ലഹരിവസ്തുക്കളുടെ പ്രാദേശിക നിർമ്മാണവും കൃഷിയും തടയുന്നതും ഈ പോരാട്ടത്തിൽ ഉൾപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News