യുഎസ് സൈന്യത്തിനായി ജോലി ചെയ്യുന്ന അമേരിക്കക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

  • 30/09/2025



കുവൈത്ത് സിറ്റി: ഒരു അമേരിക്കൻ പൗരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ കുരുക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം ബാത്ത്റൂളിനുള്ളിൽ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സുരക്ഷാ അധികാരികൾക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മരിച്ചയാൾ യുഎസ് സൈന്യത്തിനുവേണ്ടി ജോലി ചെയ്യുന്ന ഒരു സിവിലിയൻ ആയിരുന്നു. ഇദ്ദേഹം മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി സൂചനയുണ്ട്.

മരിക്കുന്നതിന് മുമ്പ് അദ്ദേഹം എഴുതിയ ഒരു ആത്മഹത്യാ കുറിപ്പ് സ്ഥലത്തുനിന്ന് കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
മൃതദേഹം നീക്കം ചെയ്യുന്നതിനും ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറുന്നതിനും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.

Related News