വ്യോമയാന ബന്ധം ശക്തിപ്പെടുത്തും; അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുമെന്ന് സിവിൽ ഏവിയേഷൻ മേധാവി

  • 29/09/2025



കുവൈത്ത് സിറ്റി: വ്യോമയാന ബന്ധങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ചെയർമാൻ ശൈഖ് എഞ്ചിനീയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ്. എല്ലാ കക്ഷികളുടെയും പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) 42-ാമത് പൊതുസമ്മേളനത്തിൽ പങ്കെടുത്ത കുവൈത്ത് പ്രതിനിധി സംഘം ശൈഖ് ഹമൂദിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഏവിയേഷൻ മേഖലയിലെ സാങ്കേതിക വിദ്യകളും സഹകരണവും മെച്ചപ്പെടുത്തുന്നതിൽ കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News