നികുതി വെട്ടിപ്പ്: കുവൈത്തിൽ ഇന്ത്യൻ കമ്പനിയുൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്ക് 3.79 കോടി ദിനാർ പിഴ ചുമത്തി

  • 29/09/2025



കുവൈത്ത് സിറ്റി: നികുതി റിട്ടേണുകളും ആവശ്യമായ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളും സമർപ്പിക്കാത്തതിനെ തുടർന്ന് മൂന്ന് വിദേശ കമ്പനികളുടെ ലാഭം കണക്കാക്കി ആദായ നികുതി ചുമത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. നികുതി റിട്ടേൺ സമർപ്പിക്കാത്തതിന് പിഴ കൂടി ഉൾപ്പെടുത്തി, മൂന്ന് കമ്പനികളിൽ നിന്നായി ആകെ 37,935,000 (3.79 കോടി) കുവൈത്തി ദിനാറാണ് കുടിശ്ശികയായി ഈടാക്കുക. ആദ്യത്തെ കമ്പനി ബ്രിട്ടീഷാണ്. 2014 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി റിട്ടേണുകൾ സമർപ്പിച്ചില്ല. ഈ കമ്പനിയിൽ നിന്ന് ഈടാക്കേണ്ട മൊത്തം തുക 22,229,000 ദിനാറാണ്.

രണ്ടാമത്തേത് ഇന്ത്യൻ കമ്പനിയാണ്. 2015 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ സമർപ്പിച്ചില്ല. ഇവരിൽ നിന്നുള്ള കുടിശ്ശിക 3,819,000 ദിനാറാണ്. മൂന്നാമത്തെ ഫ്രഞ്ച് കമ്പനിയാണ്. 2014 ഡിസംബർ 31 മുതൽ 2024 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി റിട്ടേണുകൾ സമർപ്പിക്കാതെ വീഴ്ച വരുത്തി. ഇവരിൽ നിന്ന് ഈടാക്കേണ്ട മൊത്തം തുക 11,887,000 ദിനാറാണ്.

Related News