റോഡ് അറ്റകുറ്റപ്പണികൾക്കായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

  • 06/08/2025


കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾക്കായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുവൈത്ത് നാഷണൽ അസംബ്ലി ഇന്റർസെക്ഷൻ മുതൽ ഖസർ അൽ സീഫ് റൗണ്ടെബൗട്ട് വരെയുള്ള പാതയിലാണ് നിയന്ത്രണം.

തിങ്കളാഴ്ച, ഓഗസ്റ്റ് 4, 2025 മുതൽ സെപ്റ്റംബർ 1, 2025-ന് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെയാണ് ഗതാഗത നിയന്ത്രണം. ഈ കാലയളവിൽ റോഡിന്റെ ഇടത്, മധ്യ വരികൾ മാത്രമായിരിക്കും അടച്ചിടുക. വാഹനയാത്രക്കാർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് അടയാളങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related News