മലയാള ഭാഷ പഠനകളരിക്ക് തുടക്കം കുറിച്ചു.

  • 04/08/2025


സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ നടത്തുന്ന മലയാള ഭാഷ പഠനകളരി മംഗഫ് ബെഥേൽ ചാപ്പലിൽ തുടക്കം കുറിച്ചു.

മലയാള ഭാഷയെ മനസിലാക്കുവാനും, മലയാളത്തിന്റെ നന്മയെ തിരിച്ചറിഞ്ഞു അവയെ ഉൾക്കൊള്ളുവാനും നമ്മുടെ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഠനകളരി ക്രമീകരിച്ചിരിക്കുന്നത്.

പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. എബ്രഹാം പി. ജെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള ഭാഷ പഠനകളരി കൊ-കൺവീനർ ജിഞ്ചു ജേക്കബ് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ കോർഡിനേറ്റർ സജി ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക സെക്രട്ടറി ബാബു കോശി എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടവക ടെസ്റ്റി റെജി പി. ജോൺ, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ ട്രഷറർ റോഷൻ സാം മാത്യു, പഴയപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലീജോ ജോൺ കോശി, ട്രഷറർ ബൈജു ജോർജ്, ജോയിന്റ് സെക്രട്ടറി മനോജ്‌ ഇടിക്കുള എന്നിവർ യോഗത്തിന് സന്നിധരായിരുന്നു. പഴയപള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി മനു മോനച്ചൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Related News