മാതൃഭാഷാ പഠനപദ്ധതിയുടെ ഭാഗമായി കല കുവൈറ്റ്‌ "വേനൽ തുമ്പികൾ" എന്ന പേരിൽ കലാജാഥ സംഘടിപ്പിക്കുന്നു

  • 04/08/2025

കുവൈറ്റ് സിറ്റി: മാതൃഭാഷാ പഠനപദ്ധതിയുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ നാല് മേഖലകളിലായി "വേനൽ തുമ്പികൾ" എന്ന പേരിൽ കലാജാഥ സംഘടിപ്പിക്കുന്നു. ആഗസ്ത് 7ന് ആരംഭിച്ച് 9ന് അവസാനിക്കുന്ന രീതിയിലാണ് കലാജാഥ ക്രമപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 7, വ്യാഴാഴ്ച വൈകിട്ട് 6.30ന് അബുഹലീഫ മേഖലയിൽ മംഗഫ് കല സെന്ററിൽ വച്ച്, 8 വെള്ളിയാഴ്ച വൈകിട്ട് 3.30ന് അബ്ബാസിയ കല സെന്ററിൽ വച്ച്, അന്നേ ദിവസം വൈകിട്ട് 6.00 മണിക്ക്‌ സാൽമിയ മേഖലയിൽ ഇന്ത്യൻ പബ്ലിക് സ്കൂൾ സാൽമിയയിൽ വച്ച്, 9 ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക്‌ ഫാഹാഹീൽ കല സെന്ററിലുമായാണ് കലാജാഥയുടെ പര്യടനം കടന്നുപോകുന്നത്. സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിഞ്ഞുകൊണ്ട് ഭാഷാപഠനം മുന്നോട്ട് നയിക്കാൻ കുട്ടികളെ സഹായിക്കുന്ന രീതിയിലാണ് കലാജാഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമസഭ നടപടികൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയും കൂടാതെ നവോത്ഥാനത്തിന്റെ നാൾവഴികൾ എന്നിവയാണ് ഈ ജാഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ബാലവേദി കുട്ടികളും മാതൃഭാഷാ പ്രവർത്തകരുമുൾപ്പെടെ 75 ഓളം പേർ അണിനിരക്കുന്ന കലാജാഥയുടെ ഭാഗമാകാൻ മലയാള ഭാഷയെ സ്നേഹിക്കുന്ന ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

Related News