കെ. കെ. എം. എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

  • 30/07/2025



കുവൈത്ത് : മലപ്പുറം ജില്ലയിൽ നിന്നും എസ്. എസ്. എൽ. സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ കേരള മുസ്ലിം അസോസിയേഷൻ (കെ. കെ. എം. എ ) ജില്ലാ കമ്മിറ്റി അവാർഡുകൾ നൽകി ആദരിച്ചു.തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നഗരസഭാ ചെയർപേഴ്സൺ എ. പി നസീമ സമ്മേളനം ഉദ്ഘാടനം ചെയ്തു.സാന്ത്വനത്തിന്റെ തണലും തലോടലുമായി സ്വദേശത്തും വിദേശത്തും ജീവകാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി പൊതുമണ്ഡലങ്ങളിൽ ഇടപെടലുകൾ നടത്തുന്ന കെ കെ എം എ യുടെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് നഗരസഭാ അധ്യക്ഷ അഭിപ്രായപ്പെട്ടു.
കെ. കെ. എം. എ ജില്ലാ പ്രസിഡണ്ട് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ച സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ നജീബ് മൂടാടി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.ഒരു വർഷം കൊണ്ട് 22 പേന ഉപയോഗിച്ച് വിശുദ്ധ ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ മനോഹരമായി എഴുതി വിസ്മയം തീർത്ത ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കെ. എം. അൻഷിദയെ ചടങ്ങിൽ ഉപഹാരം നൽകി ചെയർപേഴ്സൺ ആദരിച്ചു.കെ. കെ. എം. എ ഓർഗനൈസിംഗ് സെക്രട്ടറി യു.എ ബക്കർ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അലിക്കുട്ടി ഹാജി, അബ്ദുസ്സലാം വൈലത്തൂർ, കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡണ്ട് യാസർ പയ്യോളി എന്നിവർ പ്രസംഗിച്ചു.കുഞ്ഞാവ ആലുങ്ങൽ, മൂസ രായിൻ, സീതി തിരൂർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.അലി മംഗലം, റഷീദ് ചേരന്നൂർ, മുഹമ്മദ്‌ കുട്ടി പരപ്പനങ്ങാടി, ഹമീദ് പൊന്നാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറുക്കോൾ സ്വാഗതവും ബഷീർ പയ്യനങ്ങാടി നന്ദിയും പറഞ്ഞു. 

Related News