ഇരുപത്തൊന്നുകാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • 30/07/2025

ആയൂരില്‍ ഇരുപത്തൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. ആറ് മാസം മുന്‍പാണ് സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസിനൊപ്പം അഞ്ജന താമസം തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയില്‍ അറിയിച്ചു. ഇരുവരും ആറ് മാസമായി ഒരുമിച്ച്‌ താമസിച്ച്‌ വരികയായിരുന്നു.

കുറച്ച്‌ ദിവസങ്ങളായി അഞ്ജനയും നിഹാസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും വഴക്ക് പതിവാണെന്നുമാണ് വിവരം. സംഭവത്തില്‍ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related News