കെ. കെ. എം. എ.കോളീജിയം - 2025

  • 28/07/2025



കുവൈത്ത്: കൂടെയുള്ളവരെ കേൾക്കാനുള്ള വിശാല മനസ്സ്, ചുമതല വഹിക്കുന്ന പ്രവർത്തന മേഖലയെ കുറിച്ചു ആഴത്തിലുള്ള അറിവ് , , വിനയം , സഹാനുഭൂതി, ക്ഷമ, ഉത്തരവാദിത്തങ്ങൾ കൂടെയുള്ളവരോടുള്ള നിരുപാധിക സ്നേഹം, നല്ല വാക്കുകൾ കൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും അണികളെ ആകർഷിക്കുക തുടങ്ങി നേതാവിന് ഉണ്ടായിരിക്കേണ്ട വിവിധ ഗുണങ്ങൾ പരിശുദ്ധ ഖുർആന്റെയും, ഹദീസിന്റെയും, നബി ചര്യയുടെയും, മഹാന്മാരുടെ ചരിത്രത്തിന്റെയും വെളിച്ചത്തിൽ വിശദീകരിച്ചു കൊണ്ട് കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ. പി. ശറഫുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച “ കോളീജിയം 2025 ” ആക്റ്റീവ് ലീഡേഴ്‌സ് മീറ്റ് വഫറ റിസോർട്ടിൽ കെ. കെ. എം. എ. കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം ഉത്ഘാടനം നിർവഹിച്ചു 

വിവിധ സെക്ഷനിൽ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര പ്രസിഡന്റ്‌ കെ. ബഷീർ, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിംഗ്‌ പ്രസിഡന്റ്‌ എച്. എ. ഗഫൂർ എന്നിവർ സംസാരിച്ചു, സംഘടന സാമ്പത്തിക സംവിധാനവും, പ്രവർത്തനവും കേന്ദ്ര ട്രഷറർ മുനീർ കുനിയാ വിവരിച്ചു.
വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ കെ. കെ. എം. എ. യുടെ പതിനഞ്ച് ബ്രാഞ്ചുകളിലെ നേതാക്കളായ കെ. ടി. റഫീഖ്, നയീം ഖാദിരി, എഞ്ചിനീയർ ഫൈസൽ, മുഖ്താർ ജലീബ്, റഹൂഫ് മെഹബൂല, ജംഷീദ് കൊയിലാണ്ടി, ഇസ്മായിൽ അബു ഹലീഫ, നൂറുദ്ധീൻ സബ്ഹാൻ, ഹബീബ്റഹ്മാൻ സാൽമിയ, ഷമീർ മെഹബൂല, നബീൽ മംഗഫ് എന്നിവർ സംസാരിച്ചു

കേന്ദ്ര സി. എ. ഫ്. ഒ സയ്യിദ് റഫീഖ്, കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ എന്നിവർ ആശംസ അർപ്പിച്ചു , കൂടാതെ മുതിർന്ന നേതാക്കളായ, കെ.സിദ്ദിഖ്, പി.കെ. അക്ബർ സിദ്ദിഖ്, എൻ. എ.മുനീർ, അബ്ദുൽഫത്താഹ് തയ്യിൽ എന്നിവർ നാട്ടിൽ നിന്നും ഓൺലൈൻ വഴി ആശംസകൾ നേർന്നു. 

റിക്രീയേഷൻ പരിപാടി അഹമ്മദ് കല്ലായി നിയന്ത്രിച്ചു, KC റഫീഖ്, സുൽഫികർ, ശരീഫ് PM, സലീം PP, PM ഹാരിസ്, ലത്തീഫ് ഷെദിയ, നയീം ഖാദിരി, ഇസ്മായിൽ അബു ഹലീഫ, ഗഫൂർ ഉള്ളൂർ, നിജാസ് ഫഹഹീൽ, നീയാദ് ഫിന്താസ്, അസിസ് മഹ്ബൂല, നസീർ, ഫിന്താസ്, MT നാസർ,KT റഫീഖ്, ഷറഫുദ്ധീൻ വള്ളി, ഷജബീർ എന്നിവർ പരിപാടികൾ നിയന്ദ്രിച്ചു പ്രോഗ്രാം ജനറൽ കൺവീനർ പി. എം. ജാഫർ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ നൗഫൽ എ ടി നന്ദിയും പറഞ്ഞു.

Related News