വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന് പുതിയ ഭാരവാഹികൾ

  • 26/07/2025

 


ലോക മലയാളികളെ ഒരു പ്ലാറ്റ്ഫോമിൽ കോർത്തിണക്കുന്ന സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിലും റീജിയണിലും പ്രൊവിൻസുകളിലും പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ച് നടന്ന ഗ്ലോബൽ കോൺഫറെൻസിൽ തിരഞ്ഞെടുക്കപ്പെട്ടു.
ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (ചെയർമാൻ) ബേബി മാത്യു സോമതീരം (പ്രസിഡന്റ്), മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് (ട്രെഷറർ), ജോണി കുരുവിള (ഗ്ലോബൽ ഗുഡ്‌വിൽ അംബാസ്സഡർ) തുടങ്ങിയവരാണ് ഗ്ലോബൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.
കുവൈറ്റ് പ്രൊവിൻസിൽ നിന്നും ഗ്ലോബലിലും, മിഡിൽ ഈസ്റ്റ് റീജിയനിലേക്കും തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ ഇവരൊക്കെയാണ്:
ബി എസ് പിള്ള (ഗ്ലോബൽ വൈസ് ചെയർമാൻ അഡ്വൈസറി ബോർഡ്), ജേക്കബ് മാത്യു ചെന്നപ്പെട്ട (ഗ്ലോബൽ ചെയർമാൻ കോർപ്പറേറ്റ് നെറ്റ്‌വർക്ക്), സജീവ് നാരായണൻ (വൈസ് ചെയർമാൻ മിഡ്‌ഡിൽ ഈസ്റ്റ് & ചെയർമാൻ കുവൈറ്റ് പ്രൊവിൻസ്), ബിന്ദു സജീവ് (വൈസ് പ്രസിഡന്റ്‌, ഗ്ലോബൽ വിമൻസ് കൗൺസിൽ), അഡ്വ.റെക്‌സി വില്യംസ് (ബിസിനസ് ഫോറം ജനറൽ സെക്രട്ടറി മിഡ്‌ഡിൽ ഈസ്റ്റ് & ബിസിനസ് ഫോറം ചെയർമാൻ കുവൈറ്റ് പ്രൊവിൻസ്), അഡ്വ. ലൂസിയ R വില്യംസ് (ഇവൻറ് മാനേജ്‌മന്റ് ചെയർപേഴ്സൺ മിഡ്‌ഡിൽ ഈസ്റ്റ്) രാജേഷ് കർത്താ (ടൂറിസം ഫോറം ചെയർമാൻ മിഡ്‌ഡിൽ ഈസ്റ്റ്), അനിൽ പി അലക്സ് (ന്യൂസ് & മീഡിയ ചെയർമാൻ മിഡിൽ ഈസ്റ്റ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Related News