കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

  • 26/07/2025



കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ജൂലൈ 31-ന് ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മാണിയൂർ ഉസ്താദ് & ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെയും പോസ്റ്റർ പ്രകാശനം ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്നു.

കെഎംസിസി സംസ്ഥാന പ്രസിഡൻറ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡൻറ് ഫിറോസ് യു.പി.ക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻറ് ഇഖ്ബാൽ മാവിലാടം, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ, ട്രഷറർ അമീർ കമ്മാടം, സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുൽ സമദ് ഏ.ജി., റസാഖ് ഒളവറ, നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി സലീം പാലോത്തിൽ തുടങ്ങയവർ സന്നിഹിതരായിരുന്നു.

മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപനത്തോടെ രൂപപ്പെടുത്താനും, പ്രവർത്തന മേഖലകൾ സജീവമാക്കാനും ഇത്തരം കൺവെൻഷനുകൾ സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കൺവെൻഷനും, അ അനുസ്മരണ സമ്മേളനവും വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരുടെയും പങ്കാളിത്തം ഉണ്ടാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related News