വി എസിന് ആദരാഞ്ജലികൾ അർപ്പിച്ച് കല കുവൈറ്റ്

  • 26/07/2025


കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്ന് കൊണ്ട് , ജനകീയ പ്രശ്നനങ്ങളിൽ ഇടപെട്ട് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അതുല്ല്യനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് , അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കേരള സമൂഹത്തിനും തീരാ നഷ്ടമാണ് . വി എസ് നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ട് അനുശോചന യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ്‌ മുൻ ഭാരവാഹി സുഗതൻ കാട്ടാക്കട അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ആർ നാഗനാഥൻ(ലോക കേരളസഭാഗം), ബിവിൻ തോമസ്(കേരള അസോസിയേഷൻ), സത്താർ കുന്നിൽ (ഐഎംസിസി), ജോൺ ജോയ് തുരുത്തിക്കര(ജനറൽ സെക്രട്ടറി, ഒഐസിസി), ബഷീർ ബാത്ത (കെഎംസിസി), ജോബിൻസ് ജോൺ ( കേരള കോൺഗ്രസ്‌ എം), ജെ സജി (സെക്രട്ടറി, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ), കവിത അനുപ് (വനിതാവേദി കുവൈറ്റ്‌), പി .എസ് വിനോദ് (സാരഥി കുവൈറ്റ്), ഷാജി മഠത്തിൽ (പി പി എഫ് ), ജ്യോതിദാസ് (സ്വാന്തനം കുവൈറ്റ്), സലിം കോട്ടായി (കേരള പ്രസ്സ്‌ ക്ലബ്‌), കോലോത്ത് ബഷീർ (പ്രസിഡണ്ട് ,കെ കെ എം എ), ലബ്ബ എസ് എ (സാമൂഹ്യ പ്രവർത്തകൻ) ലിജോ അടക്കോലിൽ ( കെ എം എഫ്), ഹബീബ് മുറ്റിച്ചോ(മലയാളം മീഡിയ ഫോറം) , പ്രവീൺ പി . വി ( വൈസ് പ്രസിഡണ്ട്, കല കുവൈറ്റ്‌), കല കുവൈറ്റ് പ്രതിനിധികളായ, നൗഷാദ് സി.കെ, പി ആർ കിരൺ എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു. കുവൈത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനാധിപത്യവിശ്വാസികൾ അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു. കലയുടെ കേന്ദ്ര മേഖലാ നേതാക്കൾ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച യോഗത്തിന് ട്രഷറർ പി ബി സുരേഷ് നന്ദി പറഞ്ഞു.

Related News