തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍

  • 21/07/2025

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു

രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസം വിശ്രമിക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാലിന്റെ അടുത്ത രണ്ട് ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്റ്റാലിനെ രോഗലക്ഷണങ്ങളോടെ പരിശോധനകള്‍ക്കായി കൊണ്ടുവന്നതായി അപ്പോളോ ആശുപത്രി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ ബി ജി സ്ഥിരീകരിച്ചു. ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Related News