പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്, മംഗഫ് - ഫാഹേല് യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 20/07/2025


കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് മംഗഫ് - ഫാഹേല് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടന പ്രസിഡന്റ് രമേശ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ, ലേഡീഡ് സെക്രട്ടറി ആര്യ നിഷാന്ദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
ഷാനവാസ് ബഷീർ (കൺവീനർ), ഷൈലജ രാജ്‌കുമാർ (സെക്രട്ടറി) ഇട്ടിച്ചൻ ആൻ്റണി (ട്രഷറർ), കോശി പി ചാക്കോ (ജോ.കൺവീനർ), പ്രിൻസി (ജോ.സെക്രട്ടറി), ബിന്ദു (ജോ.ട്രെഷറർ)
സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മറ്റു യൂണിറ്റ് ഭാരവാഹികളായ ദിലീപ്, ഷിനോ, ശാന്തി സജി, സുമതി, സവിത, വിനോജ്, സെൻട്രൽ കമ്മിറ്റി മെമ്പർമാരായ മനു എബ്രഹാം സക്കീർ പുതുനഗരം മുൻ കൺവീനർമാരായ സുനീഷ് മുണ്ടക്കയം ജിജിമോൾ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ അറിയിച്ചു. യോഗത്തിന് ദിലീപ് മിറിൻഡാ സ്വാഗതവും ഇട്ടിച്ചൻ ആൻ്റണി നന്ദിയും പറഞ്ഞു

Related News