കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി; പ്രവേശനോത്സവം സംഘടിപ്പിച്ചു

  • 19/07/2025



കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മാസാന്ത കമ്പ്യൂട്ടർ കോഴ്സിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് അദ്ധ്യാപകനും, ഐടി വിദഗ്ദ്ധനുമായ മുജീബ് മൂടാൽ പ്രവേശനോത്സവ സന്ദേശം നൽകി. "ആധുനിക യുഗത്തിൽ കമ്പ്യൂട്ടർ വിഞാനത്തിന്റെ പ്രസക്തി" എന്ന വിഷയാസ്പദമായി ജില്ലാ സെക്രട്ടറി റഫീഖ് ഒളവറ പ്രബന്ധമവതരിപ്പിച്ചു.

കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റുമാരായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഉപദേശക സമിതി അംഗം ഇസ്മായിൽ ബേവിഞ്ച, ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റുമാരായസുഹൈൽ ബല്ല, അബ്ദുള്ള കടവത്ത്, കബീർ തളങ്കര മണ്ഡലം ഭാരവാഹികളായ ഹാരിസ് മുട്ടുന്തല, അസീസ് തളങ്കര, ഫിറോസ് തൃക്കരിപ്പൂർ, ഹസ്സൻ തഖ്‌വ ആശംസകൾ നേർന്ന് സംസാരിച്ചു. 

വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളായ ഉമ്മർ ഉപ്പള, മുഹമ്മദലി ബദരിയാ, റസാഖ്‌ ചെമ്മനാട്, അഷ്‌റഫ്‌ കോളിയടുക്കം, അബ്ദുള്ള ബത്തേരി,അസ്ലം പരപ്പ, നിയാസ് തളങ്കര, മുസമ്മിൽ അതിഞ്ഞാൽ, സി.പി.അഷ്‌റഫ്‌, സലാം കൈതക്കാട്, ഷാജഹാൻ തിരുവനന്തപുരം, ഫിയാസ് കെ.ടി., റഷീദ് പെരുവണ സംബന്ധിച്ചു. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറി മുത്തലിബ് തെക്കേക്കാട് സ്വാഗതവും, ട്രഷറർ കുത്തുബുദ്ദീൻ ബെലക്കാട് നന്ദിയും പറഞ്ഞു.

Related News