വികാര നിർഭരമായി ഒഐസിസി ഉമ്മൻ ചാണ്ടി - സി വി പദ്മരാജൻ അനുസ്മരണം സമ്മേളനം

  • 19/07/2025


കുവൈറ്റ് സിറ്റി : വികാര നിർഭരമായ അനുഭവങ്ങളും ഓർമ്മകളും പങ്കു വെച്ച് ഒഐസിസി ഉമ്മൻ ചാണ്ടി - സി വി പദ്മരാജൻ അനുസ്മരണം സമ്മേളനം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഒഐസിസി ജന. സെക്രട്ടറി വർഗീസ് ജോസഫ് മരാമണിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയെ സ്വന്തം അനുഭവത്തിലൂടെഅനുസ്മരിച്ചുകൊണ്ട് വർഗീസ് പുതുക്കുളങ്ങര വികാരാധീനനായി. രോഗഗ്രസ്തനായി ശയ്യാവലംബമായപ്പോഴും ഉമ്മൻ ചാണ്ടി അന്യരുടെ ദുരിത നിവാരണത്തിനായി മനസ്സ് പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു. കെഎംസിസി പ്രസിഡന്റ് സയിദ് നാസ്സർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ പ്രഭാവെളിച്ചമായിരുന്നു ഉമ്മൻ ചാണ്ടി എന്ന യുഗപുരുഷൻ, നാസ്സർ മഷൂർ തങ്ങൾ അനുസ്മരിച്ചു. സെക്രട്ടറി എം എ നിസ്സാം സ്വാഗതം പറഞ്ഞ പരിപാടിയിൽ ഒഐസിസി ഭാരവാഹികളായ ജോയി ജോൺ തുരുത്തിക്കര, സുരേഷ് മാത്തൂർ എന്നിവരെ കൂടാതെ റഫീഖ് ബാബു പൊന്മുണ്ടം (പ്രവാസി വെൽഫെയർ), സിദ്ദിഖ് വലിയകത്ത്,കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, ഷെറിൻ ബിജു, റാഫിയാ അനസ് , ഫാറൂഖ് ഹമദാനി എന്നിവരും വികാരോജ്വലമായി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ഓൺ ലൈൻ ആയി കൊടിക്കുന്നിൽ സുരേഷ് എം പി, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ അനുസ്മരണ സമ്മേളനത്തിൽ ആ നീതിമാന്റെ മരണമില്ലാത്ത ഓർമ്മകൾ അയവിറക്കി. മാനവികതയുടെ ഉദാത്ത മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിനായി കടുത്ത ചൂടിനെ വക വെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ജനഹൃദയങ്ങളുടെ അഗാധതയിൽ കുടിയേറിയ മികച്ച ഭരണാധികാരിയും അതിലേറെ നേതൃ ശേഷി പ്രകടിപ്പിച്ച് മാതൃക പുരുഷനുമായിരുന്നു ഉമ്മൻ ചാണ്ടി. തന്നെ അക്രമിച്ചവരെയും കയ്യേറ്റത്തിന് മുതിർന്നവരെയുംമെല്ലാം മാപ്പു നൽകി വിടുകയായിരുന്നു മാനവികയുടെ ഏറ്റവും ഉത്കൃഷ്ടമായ മാതൃക സ്വയം അവതരിപ്പിച്ച ഉമ്മൻ ചാണ്ടി ചെയ്തതെന്ന് വിവിധ പ്രസംഗികൾ ചൂണ്ടിക്കാട്ടി.

 വിവാദങ്ങൾക്ക് ഇടനൽകാതെ പ്രസ്ഥാനത്തിന് വേണ്ടി അക്ഷീണം യത്നിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പദ്മരാജന്റേത്. പദ്മരാജൻ വക്കീൽ പ്രസ്ഥാനത്തിന് വേണ്ടി ചെയ്ത സേവനങ്ങളും പ്രവർത്തകർ ഓർത്തെടുത്തു. ഒഐസിസി ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ചന്ദ്രമോഹൻ (തിരുവനന്തപുരം) റോയ് എബ്രഹാം (കൊല്ലം), ബത്താർ വൈക്കം(കോട്ടയം ), മനോജ് റോയ് (ആലപ്പുഴ), ചാൾസ് പി ജോർജ് (പത്തനം തിട്ട), ബൈജു പോൾ (ഇടുക്കി), നിബു ജേക്കബ് (എറണാകുളം) അജ്മൽ റഷീദ് (തൃശൂർ), ഇസ്മായിൽ കൂനത്തിൽ (മലപ്പുറം), റിഹാബ് തൊണ്ടിയിൽ (കോഴിക്കോട്), അനീഷ് കെ പൈലി (വയനാട്), ലിബിൻ മുഴക്കുന്നത്ത് (കണ്ണൂർ), സുരേന്ദ്രൻ മുങ്ങത്ത് (കാസർഗോഡ്) എന്നിവരും ഇരു നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ റിഷി ജേക്കബ് കൃതജ്ഞത പറഞ്ഞു.

Related News