രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷവും, വർധിച്ചു വരുന്ന പ്രാദേശിക സംഘർഷവും അക്രമണങ്ങളും ചെറുക്കാൻ ആയുധ കരുത്തില്‍ തങ്ങളുടെ ശേഷി വർദ്ധിക്കുന്ന നടപടികളാണ് ഓരോ രാജ്യവും സ്വീകരിക്കുന്നത്. റഷ്യ അതില്‍ ഉക്രയിൻ, റഷ്യൻ ഷാഹെദ് ഡ്രോണുകളെ തടയുന്നതില്‍ നിർണായകമാണെന്ന് തെളിയിക്കുന്ന, സ്കൈനെക്സ് ഡ്രോണ്‍ ഉപയോഗിച്ചത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാണ് ആകർഷിച്ചത്. ജർമൻ നിർമ്മിത പ്രതിരോധ സംവിധാനമായ സ്കൈനെക്സ് ഡ്രോണ്‍ കരുതുന്ന പോലെ അത്ര നിസാരക്കാരനല്ല. എന്താണ് സ്കൈനെക്സ് ഡ്രോണ്‍ അറിയാം പ്രത്യേകതകള്‍.
ഡ്രോണുകള്‍ ഉള്‍പ്പെടെ മറ്റു ആധുനിക വ്യോമ ആക്രമണങ്ങളെയുടെയും ഭീഷണികളെയും നേരിടാൻ സേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി, ജർമ്മൻ പ്രതിരോധ ഭീമനായ റൈൻമെറ്റാള്‍ വികസിപ്പിച്ചെടുത്തതും 2021 ല്‍ അവതരിപ്പിച്ചതുമായ ഒരു ഷോർട്ട്-റേഞ്ച് എയർ ഡിഫൻസ് (SHORAD) സംവിധാനമാണ് സ്കൈനെക്സ്. 2024 മുതല്‍ ഉക്രെയ്നില്‍ വിന്യസിച്ചിരിക്കുന്ന സ്കൈനെക്സിനു , റഷ്യൻ ഷാഹെഡ് ഡ്രോണുകളില്‍ നിന്നും മറ്റ് ഭീഷണികളില്‍ നിന്നും എയർഫീല്‍ഡുകളും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുക എന്നതാണ് ചുമതല. ഡ്രോണുകള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍ ക്രൂയിസ് മിസൈലുകള്‍, കൃത്യതയോടെ പ്രവർത്തിക്കുന്ന മിസൈലുകള്‍ തുടങ്ങിയ ഭീഷണികള്‍ ചെറുക്കുന്നതിനായി സ്കൈനെക്സ് പ്രത്യേകം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു.
മിനിറ്റില്‍ 1,000 റൗണ്ടുകള്‍ വരെ വെടിവയ്ക്കാനും കഴിയുന്ന ഏകദേശം 5 കിലോമീറ്റർ ദൂരപരിധിയുമുള്ള ഒയർലിക്കോണ്‍ 35 എംഎം റിവോള്‍വർ ഗണ്‍ എംകെ 3 ആണ് ആയുധത്തിന്‍റെ പ്രധാന സവിശേഷത. ലക്ഷ്യത്തിനടുത്ത് ടങ്‌സ്റ്റെ സബ്-പ്രൊജക്‌ടൈലുകല്‍ പുറത്തുവിടുന്ന ഒരു പ്രോഗ്രാമബിള്‍ യുദ്ധോപകരണമായ അഡ്വാൻസ്ഡ് ഹിറ്റ് എഫിഷ്യൻസി ആൻഡ് ഡിസ്ട്രക്ഷൻ (AHEAD) വെടിയുണ്ടകള്‍ ആണ് ഈ സിസ്റ്റത്തില്‍ ഉപയോഗിക്കുന്നത്. ഇത് ഡ്രോണുകള്‍ പോലുള്ള ചെറുതും വേഗത്തില്‍ നീങ്ങുന്നതുമായ ഭീഷണികള്‍ അതീവ കൃത്യതയോടെ തകർക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ യുക്രൈനില്‍, റഷ്യയുടെ ഇറാൻ നിർമ്മിത ഷാഹെദ്-136 ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവയെ വിജയകരമായി നിർവീര്യമാക്കാൻ സ്കൈനെക്സിന് സാധിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?