'പങ്കിടാന്‍ വിവരങ്ങളില്ല'; നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • 17/07/2025

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയായി യുവതി നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ കുറിച്ച്‌ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ വധ ശിക്ഷ അവസാന നിമിഷം മാറ്റിവച്ചത് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിന് പിന്നാലെയാണെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേകാര്യ വക്താവ്. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ ഇടപെടലിനെ കുറിച്ച്‌ പങ്കിടാന്‍ തന്റെ കയ്യില്‍ വിവരങ്ങളില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.

Related News