കോഹ്‌ലിയും കാരണക്കാരന്‍, ആര്‍സിബി അനുമതിയില്ലാതെ ആളെക്കൂട്ടി; കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട്

  • 17/07/2025

ഐപിഎല്‍ കിരീടനേട്ടത്തിന്റെ വിജയാഹ്ളാദ റാലിക്കിടെ ബംഗളൂരുവിലുണ്ടായ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആര്‍സിബി) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍സിബിയെ കുറ്റപ്പെടുത്തുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചെത്തിയതിനെ ത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാല്‍ ജൂണ്‍ മൂന്നിനാണ് സംഘാടകരായ ആര്‍സിബി മാനേജ്‌മെന്റ് പരിപാടിയെക്കുറിച്ച്‌ പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാല്‍ തന്നെ പൊലീസിന് വേണ്ട രീതിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചിരുന്നില്ല.

വിജയാഹ്ലാദ റാലി നടത്തുന്നതില്‍ ആര്‍സിബി മാനേജ്‌മെന്റ് പൊലീസില്‍ നിന്നും അനുമതി തേടിയിരുന്നില്ല. നിയമപ്രകാരം അനുമതി തേടാന്‍ ഏഴു ദിവസം മുമ്ബേ അപേക്ഷ നല്‍കേണ്ടതാണ്. പരിപാടിക്ക് അനുമതി തേടി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നില്ല. പരിപാടിക്ക് എത്തുന്നവരുടെ എണ്ണത്തെക്കുറിച്ചോ, പരിപാടിയുടെ രീതിയേക്കുറിച്ചോ അറിവില്ലാത്തതിനാല്‍ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നുമില്ല.

Related News