കെ.കെ.എം.എ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു

  • 16/07/2025



കുവൈത്ത്: മണൽക്കാടുകളിൽ വിയർപ്പൊഴുക്കുന്ന സഹോദരങ്ങൾ തങ്ങളിൽ നിന്ന് മരണപ്പെട്ടുപോയവർക്ക് വേണ്ടി, അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തനവും പുണ്യകരവും പ്രതിഫലാർഹവുമാണ് എന്ന് പ്രമുഖ വാഗ്മി അഷ്റഫ് ഏകരൂൽ അഭിപ്രായപ്പെട്ടു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് എം എസ് എസ് ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച കുടുംബക്ഷേമ (എഫ്ബിഎസ്) വിതരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭക്തി നിർഭരമായ സദസ്സിൽ വച്ച് 32 കുടുംബാംഗങ്ങൾക്ക് ക്ഷേമ നിധി വിതരണം ( കർണാടക സംസ്ഥാനത്തെ കുടുംബം അടക്കം) പൂർത്തിയാക്കി.
കെ. കെ. എം. എ. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ. കെ. കുഞ്ഞബ്ദുള്ള അധ്യക്ഷം വഹിച്ച പരിപാടി കെ. കെ. എം. എ. പാട്രൻ സിദ്ദീഖ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ വാഗ്മി അഷ്റഫ് ഏകരൂൽ മുഖ്യപ്രഭാഷണം നടത്തുകയും, ജലീൽ ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു, 
കെ. കെ. എം. എ. സംസ്ഥാന നേതാക്കളായ പി. കെ. അക്ബർ സിദ്ദിഖ്, എ. ൻ. മുനീർ, മുഹമ്മദ് അലി മാത്ര, അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.കെ. കെ. എം. എ. നേതാക്കളായകെ. സി അബ്ദുൽ കരീം, എ.വി. മുസ്തഫ, പി. വി. സുബൈർ ഹാജി, അഷ്‌റഫ്‌ മാങ്കാവ്, കമറുദ്ധീൻ ജഹ്‌റ മുഹമ്മദ് ഹദ്ദാദ് ജാഫർ ഹവല്ലി റഷീദ് പാലാഴി , മറ്റു കേന്ദ്ര, സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു ഹാഷിം തങ്ങളുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച മീറ്റിംഗ് റസാക്ക് മേലടി സ്വാഗതപ്രസംഗവും, യു. എ. ബക്കർ നന്ദി പറഞ്ഞു 

Related News