ജമ്മു കശ്മീരില്‍ നാടകീയ സംഭവങ്ങള്‍, വീട്ടുതടങ്കല്‍ മറികടന്ന് രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തി ഒമര്‍ അബ്ദുള്ള

  • 14/07/2025

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതില്‍ ചാടിയത്. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ഒമര്‍ അബ്ദുള്ളയെയും സംഘത്തെയും പൊലീസ് തടയുകയായിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമര്‍ അബ്ദുള്ള ചാടിക്കടന്നു.

1931ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച്‌ കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു. ഒമര്‍ അബ്ദുള്ളയയേയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടേയും നിരവധി നേതാക്കന്‍മാരേയും കഴിഞ്ഞ ദിവസം കരുതല്‍ തടങ്കലിലുമാക്കിയിരുന്നു.

Related News