ഇന്ത്യയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌ഇ) സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മറ്റ് സിലബസുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അപേക്ഷിച്ച് അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍സിഇആര്‍ടി രാജ്യവ്യാപകമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ 3, 6, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ പ്രൈമറി തലത്തില്‍ മറ്റ് സിലബസുകളിലെ കുട്ടികളുമായി തുല്യപ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറുമ്ബോള്‍ സിബിഎസ്‌ഇ കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും രേഖകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി എന്‍സിഇആര്‍ടി നടത്തിയ 'പരക്ഷ രാഷ്ട്രീയ സര്‍വേക്ഷന്‍ 2024' അടുത്തിടെ പരസ്യമാക്കി. 47,390 സിബിഎസ്‌ഇഅഫിലിയേറ്റഡ് സ്‌കൂളുകളില്‍ നിന്നുള്ള ആകെ 3,97,719 വിദ്യാര്‍ഥികളും 14,144 അധ്യാപകരും സര്‍വേയില്‍ പങ്കെടുത്തു. രാജ്യവ്യാപകമായി 74,229 സ്‌കൂളുകളില്‍ നിന്നുള്ള 21,15,022 വിദ്യാര്‍ഥികളും 2,70,424 അധ്യാപകരും സര്‍വേയുടെ ഭാഗമായി. സിബിഎസ്‌ഇ സംവിധാനത്തില്‍ കേരളത്തിലും ഗോവയിലും ഉള്ള സ്‌കൂളുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍, പുതുച്ചേരിയിലും സിക്കിമിലും ഉള്ള സ്‌കൂളുകള്‍ ഏറ്റവും താഴ്ന്ന പ്രകടനം കാഴ്ചവച്ചതായി ഡാറ്റ കാണിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?