ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി മാണിക്കം ടാഗോര്‍. ഒരു സഹവ്രര്‍ത്തകന്‍ ബിജെപിയുടെ വരികള്‍ ഒന്നൊന്നായി ആവര്‍ത്തിക്കാന്‍ തുടങ്ങുമ്ബോള്‍ നിങ്ങള്‍ ചിന്തിച്ചു തുടങ്ങും. പക്ഷി ഒരു തത്തയായി മാറുകയാണോ?. അനുകരണം പക്ഷികള്‍ക്ക് നല്ലതാണ്, രാഷ്ട്രീയത്തില്‍ കൊള്ളില്ലെന്നും മാണിക്കം ടാഗോര്‍ പ്രതികരിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ആരോപണം.
അടിയന്തരാവസ്ഥയെ രൂക്ഷമായ വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനത്തിന് പിന്നാലെയാണ് മാണിക്കം ടാഗോറിന്റെ തരൂര്‍ വിമര്‍ശനം. ലേഖനത്തില്‍ അടിയന്തരാവസ്ഥയുടെ പേരില്‍ നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അടിയന്തരാവസ്ഥ രാജ്യത്തെ ഇരുണ്ട കാലഘട്ടമാണ്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളാണെന്നും, അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. അമ്ബതു വര്‍ഷങ്ങല്‍ക്കിപ്പുറവും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുവെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?