നൊബേല്‍ സമ്മാനത്തിന് അര്‍ഹനെന്ന് കെജരിവാള്‍; മാനസിക നില പരിശോധിക്കണമെന്ന് ബിജെപി; വിവാദം

  • 09/07/2025

താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. എന്നാല്‍ കെജരിവാളിന്റെ പ്രസ്താവന വഞ്ചാനപരമാണെന്നും അദ്ദേഹം മാനസിക നില പരിശോധിക്കണമെന്നും ബിജെപി പരിഹസിച്ചു.

പഞ്ചാബിലെ മൊഹാലിയിലെ പൊതുയോഗത്തില്‍ ആം ആദ്മി നേതാവ് ജാസ്മിന്‍ ഷാ എഴുതിയ കെജരിവാള്‍ മോഡല്‍ എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പ് പുറത്തിറക്കി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കെജരിവാളിന്റെ പരാമര്‍ശം.

'നമ്മുടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കാലം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് കരുതുന്നു' അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

Related News