രാത്രി അര മണിക്കൂര്‍ ഡിജിറ്റല്‍ നിശബ്ദ്ധത, 'സൈലന്റ് ഫോര്‍ ഗാസ'യില്‍ പങ്കാളിയാകാന്‍ സിപിഎം

  • 06/07/2025

ഇസ്രയേല്‍ കൊന്നൊടുക്കുന്ന ഫലസ്തീനിലെ മനുഷ്യര്‍ക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സിപിഎമ്മും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് 'സൈലന്‍സ് ഫോര്‍ ഗാസ' പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചത്.

രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത ആചരിക്കാനാണ് തീരുമാനം. ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഓഫ് ചെയ്തുവെക്കണമെന്നും ഫലസ്തീനില്‍ നടക്കുന്ന മഹാപാതകങ്ങളോട് ലോകത്ത് ധാരാളം മനുഷ്യര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന സന്ദേശം ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യഗ്രഹത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News