'മഹാരാഷ്ട്രക്കായി'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ താക്കറെ സഹോദരൻമാര്‍

  • 05/07/2025

രണ്ട് പതിറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് താക്കറെ സഹോദരൻമാര്‍. പ്രൈമറി ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്‍റെ ആഘോഷച്ചടങ്ങിലാണ് ശിവസേന യുബിടി വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷൻ രാജ് താക്കറെയും പിണക്കം മറന്ന് ഒരേ വേദിയിലെത്തിയത്.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താക്കറെ സഹോദരൻമാരുടെ പുനഃസമാഗമം എന്നതും ശ്രദ്ധേയമാണ്.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇരുവരും ചേര്‍ത്തുപിടിച്ച്‌ കൈവീശി. ഹര്‍ഷാരവങ്ങളോടെയാണ് സദസ് ഉദ്ധവിനെയും രാജിനെയും സ്വീകരിച്ചത്.2005ല്‍ മാല്‍വൻ നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഇരു നേതാക്കളും അവസാനമായി വേദി പങ്കിട്ടത്.നാരായണ്‍ റാണെ അവിഭക്ത ശിവസേനയില്‍ നിന്ന് പുറത്തുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

അതേ വർഷം തന്നെ, രാജ് താക്കറെ ശിവസേന വിട്ട് 2006 ല്‍ എംഎൻഎസ് രൂപീകരിച്ചു.ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലം കൂടിയായ മുംബൈയിലെ വോർളിയിലെ എൻ‌എസ്‌സി‌ഐ ഡോമിലാണ് വിജയ സംഗമം സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്.

Related News