കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ. വി സി വിശദീകരണം തേടിയ ശേഷമാണ് നടപടിയെന്നും അദ്ദേഹത്തിന്റെ പ്രതികരണം. രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരള സർവകലാശാലയിലെ ഇപ്പോഴത്തെ രജിസ്ട്രാറുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. ഗവണ്‍മെൻറ് കോളേജിലെ അധ്യാപകനായിരിക്കണം രജിസ്ട്രാർ എന്ന ചട്ടമുണ്ടെന്നും ബിജെപി നേതാവ് വി മുരളീധരൻ. നിയമനം നിയമവിരുദ്ധമാണ്. പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേരള സർക്കാരും സിപിഎമ്മും പിൻവലിയണം. പാർട്ടിയുടെ സംഘടന വിഷയങ്ങള്‍ അറിയിക്കേണ്ട വേദിയില്‍ അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ.
കെ സുരേന്ദ്രൻ പറഞ്ഞത് തന്നെയാണ് തന്റെയും നിലപാട്. അത് മാധ്യമങ്ങളോട് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല എന്നും വി മുരളീധരൻ. സംഘടന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട എന്നതാണ് തീരുമാനം. രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാൻ ആകുമോ എന്ന് പരിശോധിക്കും. സാധ്യമെങ്കില്‍ കോടതിയെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?