വിവാഹം കഴിഞ്ഞ് 45ാം നാള്‍ 25കാരൻ വെടിയേറ്റ് മരിച്ചു; ഫോണ്‍ രേഖകള്‍ തെളിവായി, ഭാര്യ പിടിയില്‍, അമ്മാവനെ തേടി പൊലീസ്

  • 03/07/2025

വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. 25 വയസ്സുകാരനായ പ്രിയാൻഷുവിനെ വെടിവച്ച്‌ കൊന്ന കേസിലാണ് ഭാര്യ ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച്‌ ജീവിക്കാൻ യുവതിയും അമ്മാവനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായ സംഭവമാണ്, ബിഹാറിലെ ഔറംഗാബാദ് ജില്ലയിലുണ്ടായത്.

ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവൻ സിങും (55) ചേർന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവൻ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുല്‍ പറഞ്ഞു.

ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ജീവൻ സിങും പ്രണയത്തിലായിരുന്നുവെന്നും അവരുടെ കുടുംബങ്ങള്‍ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുഞ്ച ദേവിയുടെ കുടുംബം രണ്ട് മാസം മുമ്ബാണ് ബർവാൻ സ്വദേശിയായ പ്രിയാൻഷുവുമായി നിർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ജൂണ്‍ 25-ന് പ്രിയാൻഷു സഹോദരിയെ കാണാൻ പോയി ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നവി നഗർ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ രണ്ട് പേർ ചേർന്ന് ജീവൻ സിങിനെ വെടിവെച്ച്‌ കൊല്ലുകയായിരുന്നുവെന്ന് എസ്പി വിശദീകരിച്ചു.

Related News