സുംബാ ഡാൻസ് കളിയിൽ വിസമ്മതം പറഞ്ഞ ടി.കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി തികഞ്ഞ ഫാഷിസവും, പ്രതിഷേധാർഹവും: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ

  • 02/07/2025




സുംബാ ഡാൻസ് കളിയിൽ വിസമ്മതം പറഞ്ഞ എടത്തനാട്ടുകര സ്‌കൂൾ അധ്യാപകനും ,വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ നടപടി തികഞ്ഞ ഫാഷിസവും അപരിഷ്‌കൃതവുമാണ് എന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.

സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ സൂംബയോട് വിയോജിച്ച അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണ്.

സംസ്ക്കാരികമായി അരോചമായ ശീലങ്ങളെ വിദ്യാർഥിസമൂഹത്തിന് മേൽ അടിച്ചേൽപ്പിച്ച്, സർക്കാർ ഉദ്യോഗസ്ഥരെ അത്തരം ശീലങ്ങളുടെ ബാധ്യസ്ഥരാക്കാൻ സർക്കാർ ശ്രമിക്കുന്നത് വലിയ അപകടത്തെ വിളിച്ചു വരുത്തലാണ് . എന്റെ കുട്ടി സുംബാ ഡാൻസ് കളിക്കില്ലെന്നും സർക്കാർ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ഞാൻ അതിന്റെ പ്രചാരകനാവില്ലെന്നും ഒരു പൗരൻ തീരുമാനിച്ചാൽ അതിൽ ഭരണകൂടം അതിർവരമ്പ് തിരിച്ചറിയണം. അല്ലാതെ ആ അധ്യാപകന് എതിരിൽ നടപടി സ്വീകരിക്കുകയല്ല ഒരു ജനാധിപത്യ സർക്കാരിന്റെ രീതി എന്നും ഇസ്ലാഹീ സെന്റർ പത്ര കുറിപ്പിൽ വിശദീകരിച്ചു .

Related News