ഡേറ്റിങിന്റെ പേരില്‍ തര്‍ക്കം; 16കാരൻ സുഹൃത്തായ പെണ്‍കുട്ടിയെ ഫ്ലാറ്റിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നു

  • 02/07/2025

15കാരിയെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ 16 വയസുകാരൻ അറസ്റ്റിലായി. കുട്ടിയെ തള്ളിയിട്ട ശേഷം അത്മഹത്യയാക്കി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകായയിരുന്നു.

മുംബൈയിലെ ഒരു ഇന്റർനാഷണല്‍ സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു മരിച്ച 16കാരി. മുളുന്ദില്‍ അമ്മയോടൊപ്പം താമിസിച്ചിരുന്ന കുട്ടി ജൂണ്‍ 24ന് തന്റെ സുഹൃത്തായ ആണ്‍കുട്ടിയുടെ ഫ്ലാറ്റിലെത്തി. തനിക്ക് പഠന കാര്യങ്ങളിലുള്ള സമ്മർദത്തെക്കുറിച്ചാണ് പെണ്‍കുട്ടി സംസാരിച്ചത്. പിന്നീട് കെട്ടിടത്തിന്റെ ഡി-വിങിലെ ടെറസിലുള്ള വലിയ വാട്ടർ ടാങ്കിന് മുകളിലേക്ക് കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി. അവിടെ നിന്ന് സംസാരിക്കുന്നതിനിടെ ഡേറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു.

തർക്കത്തിനിടെ പ്രതി കുട്ടിയെ പിടിച്ച്‌ തള്ളുകയായിരുന്നു. പെണ്‍കുട്ടി ടെറസില്‍ നിന്ന് താഴേക്ക് വീണു. ഇതിന് പിന്നാലെ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതി താഴേക്ക് എറിഞ്ഞു. സമീപത്തുള്ള ഇ-വിങിന്റെ അടുത്താണ് ഫോണ്‍ ചെന്നുവീണത്. കുട്ടിയുടെ ശരീരം ഫ്ലാറ്റിലെ ഒരു ഡക്ടിന് സമീപം കിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കെട്ടിടത്തിന്റെ 30-ാം നിലയിലെ ജനലിലൂടെ പെണ്‍കുട്ടി താഴേക്ക് ചാടിയെന്നും പഠനകാര്യങ്ങളിലെ സമ്മർദം കാരണം ആത്മഹത്യ ചെയ്തതാണെന്നും പ്രതി പറഞ്ഞു.

Related News