മോദി ഇന്ന് വിദേശത്തേക്ക്; 10 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്യടനം, 5 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

  • 02/07/2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. മോദി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനം കൂടിയാണിത്.

പ്രതിരോധം, അപൂര്‍വ മൂലകങ്ങള്‍, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെയുള്ള അപൂര്‍വ മൂലകങ്ങള്‍ ഏറെയുള്ള അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നുണ്ട്. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ അര്‍ജന്റീനയുമായി കൂടുതല്‍ സഹകരണവും ലഭ്യമിടുന്നുണ്ട്. ജൂലൈ ഒമ്ബതുവരെ മോദിയുടെ പര്യടനം നീളും.

Related News